Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലയിലും ശിശുസൗഹൃദ സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം 

09 FEBRUARY 2018 10:52 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലയിലും ശിശുസൗഹൃദ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കേരള പൊലീസ് നടപ്പാക്കുന്ന ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാകുന്നതിന്റെ ഭാഗമായാണിത്. പൊലീസ് സ്‌റ്റേഷനുകള്‍ കൂടുതല്‍ ശിശുസൗഹൃദമാക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

തുടക്കമെന്നനിലയില്‍ ഓരോ പൊലീസ് ജില്ലയിലും ഒരു സ്‌റ്റേഷനില്‍ പദ്ധതി ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, കടവന്ത്ര, തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ എന്നീ സ്‌റ്റേഷനുകളില്‍ ശിശുസൗഹൃദ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി നിരവധി പരിപാടികള്‍ ഇതിനകംതന്നെ കേരള പൊലീസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്.

സ്റ്റുഡന്റ് കാഡറ്റ് പദ്ധതിക്ക് പുറമെ, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുക, സൈബര്‍ ഇടങ്ങളില്‍ സുരക്ഷ ഒരുക്കുക, കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇവയെല്ലാം ഇനി കേപ് ഏകോപിപ്പിക്കും.

പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ഐ.ജി പി. വിജയനാണ് പദ്ധതിയുടെ കോഓഡിനേറ്റര്‍. ഫോര്‍ട്ട് സ്‌റ്റേഷനിലും കണ്ണൂരിലും ആഴ്ചതോറും ഡോക്ടറെത്തി കുട്ടികളെ പരിശോധിക്കുന്ന ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. ജില്ല മെഡിക്കല്‍ ഓഫിസ്, ഐ.എം.എ തുടങ്ങിയവയുടെ സഹകരണത്തോടെ മറ്റ് ജില്ലകളിലും അവ നടപ്പാക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. ഓരോ ജില്ലയിലും ശിശുസൗഹൃദ സ്‌റ്റേഷനായി തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക ജില്ല പൊലീസ് മേധാവികള്‍ പൊലീസ് ആസ്ഥാനത്ത് നല്‍കുന്നതിനും നിര്‍ദേശം നല്‍കി.

ശിശുസൗഹൃദ സ്‌റ്റേഷനുകള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ഐ.ജിക്ക് തപാലിലോ igpadmin.pol@kerala.gov.in ... എന്ന ഇമെയില്‍ വിലാസത്തിലോ അയക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (16 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends