തലവെട്ട് റൗഡി ബിനുവിന്റെ പിറന്നാൾ ആഘോഷമാക്കിയത് അവർക്ക് വേണ്ടി... കേക്ക് മുറിക്കലിന് വിളിച്ച് വരുത്തി തട്ടാൻ പദ്ധതിയിട്ടു... എല്ലാ പ്ലാനും പൊളിഞ്ഞപ്പോൾ നേതാവുള്‍പ്പെടെ ഓടി രക്ഷപ്പെട്ടത് 71 പേർ.. പിന്നാലെ പോലീസ് സംഘം ആന്ധ്രയിലേയ്ക്ക്...

കഴിഞ്ഞ ദിവസം മലയാളിയായ ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ ഓടി രക്ഷപ്പെട്ട നേതാവുള്‍പ്പെടെ 71 പേരെ തേടി പോലീസ് സേലത്തേക്കും, ആന്ധ്രാപ്രദേശിലേയ്ക്കും തിരിച്ചു. പോലീസിന്റെ പ്രത്യേക സംഘങ്ങളാണ് അന്വേഷണത്തിനായി തിരിച്ചിരിക്കുന്നത്.
ഇതില്‍ രണ്ടു സംഘങ്ങള്‍ ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസമാണ് മലയാളിയായ ഗുണ്ടാനേതാവ് ബിനു തന്റെ പിറന്നാളാഘോഷം നടത്തിയത്. വടിവാള്‍ ഉപയോഗിച്ച് കേക്കുമുറിച്ചായിരുന്നു ബിനുവിന്റെ ആഘോഷം.
ആഘോഷത്തിനിടയില്‍ നാടകീയമായി കടന്നുകൂടിയ പോലീസ് 75 പിടികിട്ടകപ്പുള്ളികളെ വളഞ്ഞിട്ടു പിടിച്ചിരുന്നു. തലവെട്ട് റൗഡി എന്നറിയപ്പെട്ടിരുന്ന ബിനു തനിക്കു വെല്ലുവിളി ആയി ഉയര്‍ന്നു വന്നിരുന്ന രണ്ടു ഗുണ്ടകളെ ആഘോഷത്തിനിടെ ക്ഷണിച്ചു വരുത്തി കൊല്ലാനും പദ്ധതി ഇട്ടിരുന്നതായി തെളിഞ്ഞു.
എന്നാല്‍ ഇതു മണത്തറിഞ്ഞ രണ്ടു ഗുണ്ടകളും ആഘോഷത്തില്‍ നിന്ന് വിട്ടു നിന്ന തോടെയാണ് ബിനുവിന്റെ പദ്ധതി പൊളിഞ്ഞത്. ഗുണ്ടകളില്‍ നിന്ന് പിടിച്ചെടുത്ത 85 മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
15-ാം വയസില്‍ ചെന്നൈയില്‍ എത്തിയ ഇയാള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമായി മാറുകയായിരുന്നു. മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ 25 കേസുകള്‍ ബിനുവിനു നേരെയുണ്ട്.
https://www.facebook.com/Malayalivartha


























