Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

മനുഷ്യകുലത്തിന്റെ ശത്രുക്കള്‍, ഒരാളെപ്പോലും വെറുതേവിടില്ല.. തുണിയില്ലാതെ ആശുപത്രിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു ! നേഴ്‌സുമാരോട് അശ്ലീല ആംഗ്യം കാട്ടലും മര്‍ദ്ദനവും! ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ദേശീയ സുരക്ഷാനിയമം ചുമത്താനൊരുങ്ങി യുപി സര്‍ക്കാര്‍

04 APRIL 2020 11:33 AM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധയെത്തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് ജമാഅത്ത് വിഭാഗത്തില്‍ പെട്ട ചിലര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം(എന്‍എസ്‌ഐ) പ്രയോഗിക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സമ്മേളനത്തിനെത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇവരില്‍ പലരെയും യുപിയിലെ ഗാസിയാബാദ് ആശുപത്രിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ നഴ്‌സുമാരെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്കെതിരെയാണ് യോഗി സര്‍ക്കാര്‍ എന്‍എസ്‌എ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. കുറ്റപത്രം ചുമത്താതെ ഒരു വര്‍ഷം വരെ ജയിലില്‍ അടയ്ക്കാവുന്ന കടുത്ത നിയമമാണ് ഇവര്‍ക്കെതിരെ ചുമത്തുക.

ഇവരെ 'മനുഷ്യകുലത്തിന്റെ ശത്രുക്കള്‍' എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. 'അവര്‍ നിയമം അനുസരിക്കുന്നില്ല, ഉത്തരവുകള്‍ പാലിക്കുന്നില്ല. മനുഷ്യകുലത്തിന്റെ ശത്രുക്കളാണ്. വനിതാ ആരോഗ്യ പ്രവര്‍ത്തകരോട് അവര്‍ കാണിച്ചത് ഹീനമായ കുറ്റകൃത്യമാണ്. ഒരാളെപ്പോലും വെറുതേവിടില്ല. ദേശീയ സുരക്ഷാനിയമമാണ് അവര്‍ക്കെതിരെ ചുമത്തുന്നത്' യോഗി ആദിത്യനാഥ് പറഞ്ഞു.

ഗാസിയാബാദിലെ എംഎംജി ആശുപത്രിയില്‍ ക്വാറന്റീന്‍ ചെയ്ത തബ്ലീഗ് അംഗങ്ങള്‍ എല്ലാ മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും ലംഘിച്ചിരുന്നു. ഇത് ആശുപത്രി ജീവനക്കാരുടെ സുരക്ഷയെയും കാര്യമായി ബാധിച്ചു. ആഭാസകരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഘാംഗങ്ങള്‍ വസ്ത്രം ധരിക്കാതെ ഐസലേഷന്‍ വാര്‍ഡിലൂടെ നടക്കുകയും ബീഡികളും സിഗരറ്റുകളും ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്തുവെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ കഴിഞ്ഞ മാസം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളാണ് കോവിഡ് ബാധിതരായത്. ഗാസിയാബാദില്‍ മാത്രം 136 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഗാസിയബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍നിന്നു മോശം പെരുമാറ്റമുണ്ടായെന്ന് നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും പരാതിപ്പെട്ടിരുന്നതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ രവീന്ദ്ര സിങ് പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പല തവണ പറഞ്ഞെങ്കിലും അവര്‍ അനുസരിച്ചില്ലെന്നും ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജോലി ചെയ്യാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രവീന്ദ്ര സിംഗ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (37 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (3 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (5 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends