Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം...തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പെന്ന് നിലവിളി


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ

മറക്കരുത്, ഇന്ന് രാത്രി ലൈറ്റ് അണച്ച്‌ ദീപം തെളിയിക്കണം; വീണ്ടും ഓർമപ്പെടുത്തി മോദി

05 APRIL 2020 06:53 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 എന്ന മഹാവ്യാധിയുടെ പിടിയിൽ നിന്നും രക്ഷപെടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ദിനം ഇന്നാണ്. മണിക്കൂറുകൾമാത്രം ബാക്കി നിൽക്കെ രാത്രി 9 മണിക്ക് 9 മിനിട്ട് ലൈറ്റുകളെല്ലാം അണച്ച്‌ ദീപം തെളിയിക്കാന്‍ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചു. ഒമ്ബത് മണിക്ക് ഒമ്ബത് മിനിട്ട് മറക്കരുതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ട്വീറ്റ് ചെയ്തു.

അതേസമയം കൊവിഡ് പ്രതിരോധത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ ശക്തമായി തന്നെ രംഗത്തുണ്ട്.. കൊറോണയെ ചെറുക്കാന്‍ ക്രിയാത്മക നടപടികളാണ് വേണ്ടത് അതല്ലാതെ പ്രധാനമന്ത്രിയുടെ നാടകമല്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ആഞ്ഞടിച്ചു. എന്നാൽ ചലച്ചിത്ര താരങ്ങളടക്കം ദീപം തെളിയിക്കാന്‍ കാത്തിരിക്കുകയാണ്. ലൈറ്റുകള്‍ ഒരുമിച്ച്‌ അണയ്ക്കുന്നത് വൈദ്യുതി നിലയ്ക്കുന്നതിന് കാരണമാകുമെന്ന വാദത്തെ കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു വിധത്തിലും വൈദ്യുതി നിലയ്ക്കുന്നതിന് ഇടയാവില്ലെന്നും അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വീടുകളിലെ ലൈറ്റുകള്‍ മാത്രമേ അണയ്ക്കുന്നുള്ളൂ, ഫാനും എ.സിയും ഫ്രിഡ്ജും മറ്റ് ഇലക്‌ട്രിക് ഉപകരണങ്ങളും അണയ്ക്കുന്നില്ല. തെരുവ് വിളക്കുകളും ആശുപത്രി അടക്കമുള്ള അത്യാവശ്യ സര്‍വീസ് ഓഫീസുകളിലെ ലൈറ്റുകളും അണയ്ക്കുന്നില്ല. അതുകൊണ്ട് വൈദ്യുതിക്ക് ഒരു കുഴപ്പവുമുണ്ടാകില്ല എന്ന് അവര്‍ വ്യക്തമാക്കി.

രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്‌ക്കണം. വാതിലിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് ചെരാതുകള്‍, മെഴുകുതിരി, ടോര്‍ച്ച്‌, മൊബൈല്‍ ഫോണ്‍ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തില്‍ 130 കോടി ഇന്ത്യക്കാര്‍ നിശ്‌ചദാര്‍ഢ്യത്താല്‍ ബന്ധിതമാകുന്നു. ദീപം കൊളുത്താന്‍ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്‌മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ആഹ്വാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം എല്ലാവരും തെളിയിക്കണമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. 'ഇന്ത്യന്‍ ജനത കൊവിഡിനെതിരെയുള്ള നിശബ്ദ യുദ്ധത്തിലാണ്. ഇതുവരെ കാണാത്ത ശത്രുവിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. ഇന്ന് രാത്രി ഒമ്ബത് മണിക്ക് ഒമ്ബത് മിനിറ്റ് എല്ലാവരും ആത്മാവിനെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് കത്തിക്കല്‍ ക്യാമ്ബയിന്‍ നടക്കുകയാണ്. വീടുകളില്‍ എല്ലാവരും വിളക്കുകള്‍ തെളിയ്‌ക്കൂ. ആ പ്രകാശം പ്രതീക്ഷയുടെയും ഒരുമയുടെയും ദീപസ്തംഭമാകട്ടെ. ആ വെളിച്ചം നമ്മുടെ മനക്കരുത്തിന്റെ പ്രതീകമാകട്ടെ . ഇന്ത്യക്കാരുടെ ഈ ഒത്തുചേരലിന് എല്ലാവിധ ആശംസകളും. ലോകസമസ്ത സുഖിനോ ഭവന്തു'-മോഹന്‍ലാല്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത് ഷായുടെ സന്ദർശനം...  (23 minutes ago)

ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം..  (36 minutes ago)

SIT-യുടെ പോക്കില്‍ സംശയം അയ്യപ്പനെ തന്ത്രി തൊടില്ല...! ബോംബിട്ട് ശ്രീലേഖ..! കേന്ദ്രത്തിൽ നിന്ന് വിളി പിന്നാലെ സംഭവിച്ചത്..!  (39 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പ  (47 minutes ago)

കത്ത് പുറത്ത് വിട്ട് യുവതിയുടെ ഭർത്താവ്...!ഒരുത്തനും തിരിഞ്ഞ് നോക്കിയില്ല..!രാഹുലിന് ആശ്വാസം ആ MLA റഡാറിൽ..! 21 കോടതിയിൽ  (48 minutes ago)

മോഷണശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു.... ഒരാൾ പിടിയിൽ  (50 minutes ago)

മന്ത്രി ഗതിപിടിക്കില്ല..പ്രാകി തുലച്ച് തന്ത്രി താഴ്‌മൺ കുടുംബത്തിൽ ശത്രു സംഹാരം..!എല്ലാം നിന്ന് കത്തും തന്ത്രിയുടെ ഇല്ലം വളഞ്ഞ് SIT  (58 minutes ago)

വളർത്തു മൃ​ഗങ്ങളെ വഴിയിൽ ഉപേക്ഷിച്ചാൽ....  (1 hour ago)

പുതിയ വസ്ത്രങ്ങൾ, നിനച്ചിരിക്കാത്ത ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (1 hour ago)

വിവാഹ രജിസ്റ്ററിൽ പേര് തിരുത്താമെന്ന് ഹൈക്കോടതി  (1 hour ago)

ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിക്കാം  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്കൂ​ട്ട​റി​ന്റെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ച്ച് യു​വ​തി​യു​ടെ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്ക്...  (1 hour ago)

സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ  (2 hours ago)

എന്റെ അമ്മാവൻ അങ്ങനെ ചെയ്യില്ല നിലവിളിച്ച് രാഹുൽ ഇത് കേസ് വേറെ NO/ 3701,ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു  (2 hours ago)

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ  (2 hours ago)

Malayali Vartha Recommends