Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ചൈനയെ പൂട്ടാന്‍ ടിക് ടോക് പൂട്ടി... ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യന്‍ ആപ്പ് താരമായി

04 JULY 2020 09:51 AM IST
മലയാളി വാര്‍ത്ത

ചിങ്കാരിയാണ് ഇന്ത്യയിലിനി പുതിയ 'ടിക്ടോക്ക്'. ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യന്‍ ആപ്പ് താരമായത്. കഴിഞ്ഞ ദിവസമാണ് ടിക്ടോക്കും ഹലോയും അടക്കം 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതിനു പിന്നാലെ, ടിക്ടോക് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു . ഇനിയാര്‍ക്കും ആപ് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. എന്നാല്‍ ഈ അവസരം ശരിക്കും മുതലാക്കിയ ആപ്പുകളിലൊന്നാണ് ടിക്ടോക്കിന്റെ ഇന്ത്യന്‍ ബദലുകളിലൊന്നായ ചിങ്കാരി. നിരോധനവാര്‍ത്ത വന്നതിനുശേഷം മണിക്കൂറില്‍ ഒരു ലക്ഷം ഡൗണ്‍ലോഡുകള്‍ വീതമാണു നേടുന്നത്. മറ്റൊരു ബദലായ 'മിത്രോം' രണ്ടാഴ്ചയ്ക്കിടെ വന്‍ വളര്‍ച്ച നേടി, ഒരു കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ടു.
ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിശ്വാത്മ നായക്, സിദ്ധാര്‍ത്ഥ് ഗൗതം എന്നീ ഡെവലപ്പര്‍മാരാണ് 2019 ല്‍ ചിങ്കാരിയ്ക്ക് രൂപം നല്‍കിയത്. അന്നേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നെങ്കിലും ചൈനീസ് ആപ്പുകള്‍ ബഹിഷ്‌കരിക്കാനുള്ള പോരാട്ടങ്ങള്‍ക്കിടെയാണ് ചിങ്കാരിക്ക് ജനപ്രീതി കൂടിയത്. ഇഗ്ലീഷ്, ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുഗു ഭാഷകളിലാണ് നിലവില്‍ ഈ ആപ്പ് ലഭിക്കുന്നത.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 1 കോടി ഡൗണ്‍ലോഡുകള്‍ മറികടന്നതായും പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് പുതിയ പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും ചൈനീസ് ടിക്ക് ടോക്കിന് പകരമുള്ള സോഷ്യല്‍ ആപ്ലിക്കേഷന്‍ ചിങ്കാരി പറഞ്ഞു. ഇപ്പോള്‍ ഒരാഴ്ചയിലേറെയായി പ്ലേ സ്റ്റോറിലെ മികച്ച രണ്ട് സൗജന്യ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ചിങ്കാരി.

ആപ്ലിക്കേഷന്റെ ദൈനംദിന ഇടപഴകല്‍ സമയം ഗണ്യമായ വര്‍ധനവിന് സാക്ഷ്യം വഹിക്കുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും തടസ്സമില്ലാത്ത സര്‍വീസ് നല്‍കുന്നതിന് ഞങ്ങളുടെ ടീം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുവെന്നും സഹസ്ഥാപകനായ ബിശ്വത്മ നായക് പറഞ്ഞു.

നേരത്തെ, ആപ്ലിക്കേഷന്‍ വെറും 10 ദിവസത്തിനുള്ളില്‍ മൂന്ന് ദശലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ടിരുന്നു. ഏകദേശം 72 മണിക്കൂറിനുള്ളില്‍ 500,000 ഡൗണ്‍ലോഡുകളാണ് നേടിയത്. എല്ലാ ടിക് ടോക്ക് ഉപയോക്താക്കളെയും സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, 100 ശതമാനം 'മെയ്ഡ് ഇന്‍ ഇന്ത്യ' ആപ്ലിക്കേഷനായ ചിങ്കാരി പരീക്ഷിക്കൂവെന്നും സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫിസറുമായ സുമിത് ഘോഷ് പറഞ്ഞു.
ഇനി എന്തോകെകയാണ് ഈ ചികാരിയുടെ പ്രത്യേകതകള്‍? ചിങ്കാരിയില്‍ നിങ്ങള്‍ക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം, അപ് ലോഡ് ചെയ്യാം, ചാറ്റ് ചെയ്യാം, പുതിയ സുഹൃത്തുക്കളെ കണ്ടെത്താം, കണ്ടന്റ് ഷെയര്‍ ചെയ്യാം,ന്യൂസ് ഫീഡിലൂടെ ബ്രൗസ് ചെയ്യാം. വാട്ട്സാപ്പ് സ്റ്റാറ്റസ്, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍, ജിഫ് സ്റ്റിക്കറുകള്‍, ഫോട്ടോകള്‍ എന്നിവയെല്ലാം ചിങ്കാരിയിലുമുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ് ഫോമുകളില്‍ ചിങ്കാരി ലഭ്യമാണ്.
ആപ്പ് ഇന്‍സ്റ്റാള്‍ചെയ്ത് തുറന്നുകഴിഞ്ഞാല്‍ സേവന കാലാവധിയും സ്വകാര്യതാ നയവും കാണിക്കും. അത് ആക്സപ്റ്റ് ചെയ്യുക. ഇനി ഭാഷ തിരഞ്ഞെടുക്കണം. ഉടന്‍ തന്നെ, മൂന്ന് പ്രധാന സ്‌ക്രീനുകളോ ടാബുകളോ ഉള്ള അപ്ലിക്കേഷനിലേക്ക് പോവാം. വീഡിയോകള്‍, വാര്‍ത്തകള്‍, ഗെയിം സോണ്‍. വീഡിയോ ഭാഗം ടിക് ടോക്ക്, ലൈക്ക്, വിമേറ്റ് എന്നിവയ്ക്ക് സമാനമാണ്, പക്ഷേ ചില വ്യത്യാസങ്ങള്‍ കാണാം. കൂടുതല്‍ വീഡിയോകള്‍ക്കായി സൈ്വപ്പുചെയ്യാമെങ്കിലും ക്രിയേറ്റര്‍ പ്രൊഫൈലിനായി വലത്തേക്ക് സൈ്വപ്പുചെയ്യാന്‍ കഴിയില്ല. പകരം, ചുവടെയുള്ള ഉപയോക്താവിന്റെ ചിത്രത്തില്‍ ക്ലിക്കുചെയ്യണം. ടൈംലൈന്‍ സംവിധാനത്തില്‍ വീഡിയോകള്‍ കാണാം.
ചിങ്കാരിയും ടിക്ടോക്കും തമ്മിലുള്ള പ്രധാന വ്യത്യാസം പേമെന്റിന്റെ കാര്യത്തിലാണ്. വീഡിയോ വൈറലാവുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രിയേറ്റര്‍ക്ക് ടിക്ടോക്ക് കാശ് നല്‍കുന്നത്. എന്നാല്‍, ചിങ്കാരിടയില്‍ അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോയ്ക്കും നിങ്ങള്‍ക്ക് പോയിന്റ് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് പണം ലഭിക്കുന്നത്. അതായത്, വൈറലാവലല്ല, എണ്ണമാണ് ചിങ്കാരിയില്‍നിന്ന് കാശു കിട്ടാനുള്ള മാര്‍ഗം.

59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കുള്ള നിരോധനം ചാറ്റ്, ഹ്രസ്വ വിഡിയോകള്‍, ഫോട്ടോ / വിഡിയോ പങ്കിടല്‍ സെഗ്മെന്റുകള്‍, ദേശി ആപ്ലിക്കേഷനുകള്‍ എന്നിവയിലുടനീളം ലോകോത്തര ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിന് രാജ്യത്തെ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്ക് വലിയ അവസരമാണ് നല്‍കിയിരിക്കുന്നത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (5 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (5 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (5 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (5 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (6 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (7 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (7 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (9 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (9 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (10 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (11 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends