Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിൽ MLAയ്ക്ക് ഒപ്പം റോഡ് ഉദ്ഘാടനം പരിപാടിയിൽ: ബിജെപിയിൽ വിവാദം പുകയുന്നു: പാർട്ടിനിലപാടിനോട് യോജിക്കാത്ത നടപടിയെന്ന് വിമർശനം...


വലിയ കള്ളന്മാരിലേക്ക് അന്വേഷണം ഇപ്പോഴും എത്തിയിട്ടില്ല..എന്തുകൊണ്ടാണ് 50 പവൻ സ്വർണം മാത്രം കട്ടികൾ ആക്കി സ്വർണക്കടയിൽ സൂക്ഷിച്ചത്?? ചോദ്യങ്ങളുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..


വിജയ് തിങ്കളാഴ്ച ചെന്നൈയിൽ എത്തുമെന്ന് പാർട്ടി..കരൂരിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളെ കാണും..ഒരു റിസോർട്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്..


സ്വർണവിലയിൽ നേരിയ ആശ്വാസം..സ്വർണ്ണത്തിന് ഇപ്പോൾ ഇടിവാണ് തുടരുന്നത്... സ്വർണവിപണിയിലെ നിക്ഷേപകരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വിദഗ്ധർ..ഇനിയും കുറയും..


സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ചതിനെ തുടർന്ന്..അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു..പ്രാഥമിക കണ്ടെത്തലുകൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കി...

ജെല്ലിക്കെട്ടിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി ;കോൺഗ്രസ്സിന്റെ നിലപാട് മാറ്റം തിരഞ്ഞെടുപ്പിന് മുന്നോടിയായോ ?

14 JANUARY 2021 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയ് തിങ്കളാഴ്ച ചെന്നൈയിൽ എത്തുമെന്ന് പാർട്ടി..കരൂരിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളെ കാണും..ഒരു റിസോർട്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്..

സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ചതിനെ തുടർന്ന്..അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു..പ്രാഥമിക കണ്ടെത്തലുകൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കി...

ഉത്തരേന്ത്യയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഛഠ് പൂജ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി...

ഡൽഹിയിലെ വായു ഗുണനിലവാരം വളരെ താഴ്ന്നനിലയിൽ....  

കണ്ണിൽ ചോരയില്ലാത്ത ക്രൂരത..ഭാര്യയുമായുണ്ടായ വഴക്കിട്ടതിനെ തുടര്‍ന്ന് പിതാവ് ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി..നാടിനെ നടുക്കിയ കൊലപാതകം..ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു..

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് സന്ദര്‍ശിക്കുന്നതിനിടെ ജെല്ലിക്കെട്ടിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു. ജെല്ലിക്കെട്ട് വളരെ സുരക്ഷിതമായി സംഘടിപ്പിച്ചിരിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. ജെല്ലിക്കെട്ട് വിഷയത്തില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാടും രാഹുലിന്റെ പ്രസ്താവനയും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെയാണ് വിഷയം വ്യാപകമായി ചര്‍ച്ചയാകുന്നത്.‘തമിഴ് സംസ്‌കാരവും ചരിത്രവും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. ജെല്ലിക്കെട്ട് വളരെ സുരക്ഷിതമായി സംഘടിപ്പിച്ചിരിക്കുന്നു. കാളയ്ക്കും ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കൃത്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്’, എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.എന്നാല്‍ 2016 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനം ജെല്ലിക്കെട്ട് നിരോധനമായിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജെല്ലിക്കെട്ട് നിരോധിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.അതേസമയം തമിഴ് സംസ്‌കാരത്തെയും ഭാഷയേയും അകറ്റിനിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അതിനെ മറികടക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നുമായിരുന്നു തമിഴ്‌നാട് സന്ദര്‍ശനവേളയില്‍ രാഹുല്‍ പറഞ്ഞത്. ഇനിയും താന്‍ തമിഴ്‌നാട്ടില്‍ വരുമെന്നും ഇവിടുത്തെ ജനങ്ങളെയും സംസ്‌കാരത്തെയും കൂടുതല്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മധുരയിലാണ് ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ നടക്കുന്നത്. ജെല്ലിക്കെട്ടില്‍ രാഹുലിന്റെ സാന്നിദ്ധ്യം കര്‍ഷകരോടുള്ള പിന്തുണ ഒന്നുകൂടി ഊട്ടിയുറപ്പിക്കുമെന്ന് പാര്‍ട്ടിയുടെ തമിഴ്നാട് മേധാവി കെ.എസ് അളഗിരി പറഞ്ഞിരുന്നു.കര്‍ഷകരുടെയും കാര്‍ഷികവൃത്തിയുടെയും പ്രതീകമാണ് കാള. രാഹുലിന്റെ സന്ദര്‍ശനം കര്‍ഷകരോടുള്ള പിന്തുണയുടെ ഭാഗമാണ്. ഈ കൊയ്ത്തുത്സവ(പൊങ്കല്‍) സമയത്ത് തന്നെ അദ്ദേഹം എത്തുന്നതും ഞങ്ങള്‍ക്ക് അഭിമാനമാണ്, അളഗിരി പറഞ്ഞു.അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയല്ല രാഹുല്‍ തമിഴ്നാട് സന്ദര്‍ശിക്കുന്നതെന്നും അളഗിരി വ്യക്തമാക്കി. അദ്ദേഹം ഒരു പ്രചാരണവേദികളിലും പങ്കെടുക്കില്ലെന്നും അളഗിരി പറഞ്ഞു.തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ രാഹുല്‍ തമിഴ്നാട് സന്ദര്‍ശിക്കുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നതാണെന്നും ഈ സന്ദര്‍ശനത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിയോജിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങളോടെ മാത്രമെ ഇത്തവണ ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ നടത്താന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ആഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 150ല്‍ കൂടാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പങ്കെടുക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിൽ MLAയ്ക്ക് ഒപ്പം റോഡ് ഉദ്ഘാടനം പരിപാടിയിൽ: ബിജെപിയിൽ വിവാദം പുകയുന്നു: പാർട്ടിനിലപാടിനോട് യോജിക്കാത്ത നടപടിയെന്ന് വിമർശനം...  (5 minutes ago)

SABARIMALA SIT സ്വർണം കണ്ടെടുക്കൽ നാടകമോ..?  (40 minutes ago)

വികസനമെന്ന് പറഞ്ഞ് ഞങ്ങളെ ഇങ്ങനെ കൊല്ലണോ ; ഇടുക്കി അടിമാലി കൂമ്പന്‍പാറ മേഖലയിലെ മണ്ണിടിച്ചിലില്‍ പൊട്ടിക്കരഞ്ഞ് ജനം !! അശാസ്ത്രീയ മണ്ണെടുപ്പാണ് ദുരന്തം വരുത്തി വെച്ചത് ; അവരോട് പണിയരുതെന്ന് പറഞ്ഞാല്‍  (52 minutes ago)

ഇരകളുടെ കുടുംബങ്ങളെ നേരിട്ട് കാണാൻ വിജയ്  (1 hour ago)

സ്വർണ വില ഇന്നലെ വീണ്ടും കയറി  (1 hour ago)

രക്തം ലഭിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധ  (1 hour ago)

ഓ​വ​റോ​ൾ കി​രീ​ട​മു​റ​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം മു​ന്നേ​റ്റം തു​ട​രു​ന്നു  (2 hours ago)

Cyclone Montha ജനങ്ങൾക്ക് നിർദ്ദേശം  (2 hours ago)

ഛഠ് പൂജ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി  (2 hours ago)

സിടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ  (2 hours ago)

പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.  (2 hours ago)

അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി  (2 hours ago)

വായു ഗുണനിലവാരം വളരെ താഴ്ന്നനിലയിൽ....    (2 hours ago)

വയോധിക പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്മരിച്ചു  (2 hours ago)

നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം... ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും  (3 hours ago)

Malayali Vartha Recommends