Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...

കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു

21 JUNE 2021 04:55 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തിന് കുറവ് വന്നതോടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. ഈ രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.

റഷ്യയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനത്തിന് റഷ്യയില്‍ നിന്നുളള ഒരു സര്‍ക്കാര്‍ അംഗീകൃത ടൂറിസ്റ്റ് ഏജന്‍സി ക്ഷണം വേണം. രാജ്യത്ത് ഇന്ത്യക്കാര്‍ പ്രവേശിക്കുന്നതിന് ഇതുള്‍പ്പടെ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സിംഗിള്‍ എന്‍ട്രിയോ ഡബിള്‍ എന്‍ട്രിയോ ആയുളള ടൂറിസ്റ്റ് വിസയ്ക്കും ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം. 30 ദിവസമാണ് ഇതിന്റെ കാലാവധി. രാജ്യത്ത് എത്തുന്നവര്‍ക്ക് ഉടന്‍ കൊവിഡ് പരിശോധാ സംവിധാനമുണ്ട്. 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടി പിസിആര്‍ ഫലം കൈയിലുളളവര്‍ക്കും പ്രവേശിക്കാമെന്നാണ് ചട്ടം.

ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് ജൂലായ് 15 മുതല്‍ ടൂറിസ്റ്റ് വിസയിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി ഘട്ടംഘട്ടമായാണ് മൗറീഷ്യസ് വിദേശികളെ സ്വീകരിക്കുക. വാക്സിന്‍ സ്വീകരിച്ച യാത്രക്കാരെയാണ് സ്വീകരിക്കുകയെന്ന് മൗറീഷ്യസ് സര്‍ക്കാര്‍ അറിയിച്ചു. 14 ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്കും രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കാം.

ആഫ്രിക്കന്‍ രാജ്യമായ ഈജിപ്റ്റ് ഡെല്‍റ്റാ വകഭേദമുളള രാജ്യങ്ങളില്‍ നിന്നുളളവരെ രാജ്യത്ത് അനുവദിക്കും. ഇന്ത്യയുള്‍പ്പടെയുളള ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ രാജ്യത്തെത്തിയാലുടന്‍ റാപ്പിഡ് പരിശോധന നടത്തണം. പതിനഞ്ച് മിനിട്ട് നീളുന്ന ഐഡി നൗ എന്ന ഡിഎന്‍എ ടെസ്റ്റും എടുക്കണം. ഇതിന് ശേഷം രോഗമില്ലാത്തവര്‍ക്ക് രാജ്യത്തെ ഏത് ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാം.

48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടി പിസിആര്‍ ഫലം കൈവശമുളളവര്‍ക്ക് സെര്‍ബിയയില്‍ പ്രവേശിക്കാം. റഷ്യയിലേക്കുളള വിമാനചാര്‍ജിലും വളരെ കുറവാണ് സെര്‍ബിയയിലേക്കുളളത്. യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയിലും ഇന്ത്യന്‍ വിനോദസഞ്ചാരികളെ അനുവദിക്കും.എന്നാല്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനിലിരിക്കണം. സാധാരണ വിമാന നിരക്കിലും ഇരട്ടിയാണ് ഇത്തരത്തില്‍ തുര്‍ക്കിയിലെത്താന്‍ ഇപ്പോള്‍ ചുമത്തുന്നത്.

രണ്ട് വാക്സിനും എടുത്തവര്‍ക്ക് ഐസ്ലാന്റില്‍ പ്രവേശിക്കാം. എന്നാല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാത്രമല്ല ആര്‍ടി പിസിആര്‍ നെഗറ്റീവ് ഫലവുമുണ്ടെങ്കില്‍ ടൂറിസ്റ്റ് വിസ ലഭിക്കും. നേരിട്ട് ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ പ്രവേശനാനുമതി ഉളള രാജ്യമല്ല യു.കെ. എന്നാല്‍ ഐസ്ലാന്റില്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് പ്രവേശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാത  (11 minutes ago)

കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026: 25 സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ  (16 minutes ago)

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്  (21 minutes ago)

കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം...  (24 minutes ago)

കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു: കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും...  (26 minutes ago)

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം: മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും...  (31 minutes ago)

ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്  (45 minutes ago)

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല  (51 minutes ago)

ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേ  (59 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി  (1 hour ago)

30-ാം സെക്കന്‍ഡില്‍ ഇടപെട്ട് മോദി;  (1 hour ago)

തന്റെ മുഖം അനാവശ്യമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു: ഷിംജിത ബസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ മുഖം പതിഞ്ഞ സ്ത്രീ പരാതിയുമായി രംഗത്ത്  (1 hour ago)

മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

മറ്റൊരാളുടെ മുഖവും സമൂഹത്തിന് ഇട്ടുകൊടുത്തു  (2 hours ago)

Malayali Vartha Recommends