പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി എ.എ.പി; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് അരവിന്ദ് കെജ്രിവാള്
പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്.
പഞ്ചാബിലെ എ.എ.പി. എംഎല്‍എമാരും നേതാക്കളും പങ്കെടുത്ത യോഗത്തിന് ശേഷമാണ് കെജ്രിവാള് ഇക്കാര്യം വ്യക്തമാക്കിയത്. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വേണമെന്ന് എ.എ.പി. എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വളരെ പെട്ടെന്ന് തന്നെ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെജ്രിവാള് പറഞ്ഞതായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ചുള്ള കൂടിക്കാഴ്ചയാണ് നടന്നത്. എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് 2022-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടും. 2017-ലെ കുറവുകള്‍ പരിഹരിച്ച് മുന്നോട്ട് പോകും. എ.എ.പി. എംപിയും പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ ഭഗവന്ദ് മന് പറഞ്ഞു.
https://www.facebook.com/Malayalivartha