Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സര്‍വ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആര്‍മി നഴ്സിങ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു... പിരിച്ചുവിടപ്പെട്ട നഴ്സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

21 FEBRUARY 2024 11:49 PM IST
മലയാളി വാര്‍ത്ത

സര്‍വ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നും ആര്‍മി നഴ്സിനെ പിരിച്ചുവിട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ആര്‍മി നഴ്സിങ് സര്‍വീസില്‍നിന്നും പിരിച്ചുവിടപ്പെട്ട നഴ്സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എട്ട് ആഴ്ചയ്ക്കകം കുടിശകയടക്കം 60 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി ഉത്തരവ്. 1988 ല്‍ വിവാഹശേഷം സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട സെലീന ജോണിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വനിത നഴ്സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ലിംഗ വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ വിവാഹിതയായതിനാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത് ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണ്. ലിംഗാധിഷ്ഠിത പക്ഷപാതം ഭരണഘടനാ വിരുദ്ധമാണ്. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2012ല്‍ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിനെ സെലീന സമീപിച്ചിരുന്നു. ട്രൈബ്യൂണല്‍ സെലീനയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ 2019ല്‍ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ വിധിയില്‍ ഒരു ഇടപെടലും ആവശ്യമില്ലെന്നു ബെഞ്ച് വ്യക്തമാക്കി. വിവാഹത്തിന്റെ പേരില്‍ മിലിട്ടറി നഴ്‌സിങ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ 1977ല്‍ കൊണ്ടുവന്ന നിയമം 1995ല്‍ പിന്‍വലിച്ചതായും കോടതി ചൂണ്ടിക്കാട്ടി. ആര്‍മി നഴ്സിങ് സര്‍വീസില്‍ ലഫ്റ്റനന്റ് ആയിരുന്ന ഉദ്യോഗസ്ഥ, കരസേന ഓഫിസറെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഇവരെ കാരണം പോലും ചോദിക്കാതെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. വിവാഹം കഴിച്ചാല്‍ നിയമനം റദ്ദാക്കുമെന്ന കരസേന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ഈ വാദം തള്ളിയാണ് കോടതി ഉത്തരവിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (30 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends