പൊതുമേഖലാ ബാങ്കുകള്‍ ജനുവരി 20 മുതല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന വാർത്ത വ്യാജമോ..?

പൊതുമേഖലാ ബാങ്കുകള്‍ ഈ മാസം 20മുതൽ ബാങ്കിംഗ് ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന വാർത്ത വ്യാജമാണെന്ന് ബാങ്കുകൾ. ഈ മാസം 20 മുതല്‍ എല്ലാ ബാങ്കുകളും പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് നോക്കുന്നതിനും എല്ലാ സേവനങ്ങൾക്കും പണം ഈടാക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ വാര്‍ത്ത പ്രചരിച്ചിരുന്നു.
ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രചരണം നടന്നത്. ഇത്തരമൊരു പരിഷ്‌കാരം തങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു. നേരത്തെ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഇത്തരമൊരു അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും അത് പിന്‍വലിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ ഒരു ബാങ്കിലും ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ അറിയിപ്പ് കേന്ദ്ര ധനവകുപ്പ് സെക്രട്ടറി രാജീവ് കുമാറും ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















