സൈന്യത്തിന്റെ ആയുധശേഷി വര്‍ദ്ധിപ്പിക്കാനായി അത്യാധുനിക തോക്കുകള്‍ വാങ്ങുന്നു

സൈന്യത്തിന്റെ ആയുധശേഷി വര്‍ധിപ്പിക്കാനായി 1,66,000 അത്യാധുനിക തോക്കുകള്‍ വാങ്ങുന്നു. 3,547 കോടി രൂപയുടെ തോക്കുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി.അതിര്‍ത്തി മേഖലയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് കരസേന ദീര്‍ഘനാളായി ആവശ്യപ്പെടുകയായിരുന്നു.
സായുധ സേനകളുടെ 11 വര്‍ഷം പഴക്കമുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. പ്രഹരശേഷി കൂടിയ 72,400 അത്യാധുനിക റൈഫിളുകളും (അസോള്‍ട്ട് റൈഫിള്‍) 93,895 കാര്‍ബൈനുകളുമാണ് (ചെറുഓട്ടോമാറ്റിക് റൈഫിള്‍) വാങ്ങുക.
https://www.facebook.com/Malayalivartha





















