ജമ്മു കാശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക് പ്രകോപനം, പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ആര്‍മി ക്യാപ്റ്റന് പരിക്ക്

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക് പ്രകോപനം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ആര്‍മി ക്യാപ്റ്റന് പരിക്ക്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. തക്കതായ തിരിച്ചടി നല്‍കിയതായി സൈനിക വക്താവ് അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം രാത്രി വൈകിയും തുടര്‍ന്നു. കഴിഞ്ഞ ദിവസം പൂഞ്ചില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മേജര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ പാക് സൈന്യത്തിലെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് പാകിസ്ഥാന്‍ ഇന്നലെ വെടിവയ്പ്പ് നടത്തിയത്.
https://www.facebook.com/Malayalivartha





















