സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നുവെന്ന് സൂചന ; ജഡ്ജിമാരെ ചീഫ് ജസ്റ്റീസ് ചര്‍ച്ചയ്ക്കു വിളിച്ചു

സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ ശാന്തമാകുന്നു എന്ന് സൂചന. സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രതിഷേധിച്ച സുപ്രീംകോടതി ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ചയ്ക്ക് വിളിച്ചു. തിങ്കളാഴ്ച, പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റീസ് 15 മിനിറ്റോളം സംസാരിച്ചിരുന്നു. മറ്റു ചില ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭാഷണം. ജഡ്ജിമാരുമായി ചില കാര്യങ്ങളില്‍ ചര്‍ച്ചക്കു തയ്യാറാണെന്ന് എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു.
ഇതിനു, പിന്നാലെയാണ് ഇന്ന് വൈകുന്നേരം അനൗദ്യോഗികമായ ചര്‍ച്ചകള്‍ക്കായി ചീഫ് ജസ്റ്റീസ് പ്രതിഷേധിച്ച ജസ്റ്റീസുമാരെ വിളിച്ചത്. എന്നാല്‍ ജസ്റ്റീസ് ചെലമേശ്വര്‍ പനി കാരണം കോടതിയിലെത്തുന്നില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















