Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

തൊഗാഡിയയുടെ പുസ്തകം ഒരു അഡാറ് ഐറ്റം; തടയിടാൻ മോഡിയും, ബി ജെ പിയും,ആർ എസ് എസും

17 JANUARY 2018 02:01 PM IST
മലയാളി വാര്‍ത്ത

തൊഗാഡിയയും മോഡിയും തമ്മിലുള്ള ശത്രുത വിവരിക്കുന്ന പുസ്തകം വരുന്നു. ഈ പുസ്തകം പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പുസ്തകത്തില്‍ മോഡിക്കെതിരേ രൂക്ഷ ആക്രമണമാണ് ഉള്ളതെന്നും നേരത്തേ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായിട്ടാണ് ഏറ്റവും പുതിയ വാദം. രാമക്ഷേത്രത്തെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ഗോവധ നിരോധന നിയമത്തെക്കുറിച്ചും സംസാരിക്കുന്ന തന്റെ നാവടയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി തൊഗാഡിയ ആരോപിച്ചിരുന്നു.

തന്നെ കൊലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും പിന്നിലുള്ള ശക്തി ആരെന്ന് ഉടന്‍ വെളിപ്പെടുത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്തു തന്നെ പുറത്തിറങ്ങിയേക്കാവുന്ന പുസ്തകമാണ് കഴിഞ്ഞ ദിവസത്തെ നാടകീയ രംഗങ്ങള്‍ക്ക് കാരണമെന്നാണ് സൂചനകള്‍. രാമക്ഷേത്രനിര്‍മ്മാണം അജണ്ഡയാക്കി അധികാരം നേടിയ മോഡി ഇപ്പോള്‍ അതില്‍ നിന്നും പിന്നോക്കം പോകുന്നതായിട്ടാണ് തൊഗാഡിയയുടെ ആരോപണം.

പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് തൊഗാഡിയ വിതുമ്പലോടെ മാധ്യമ പ്രവര്‍ത്തകരോടു വെളിപ്പെടുത്തി. അതിനാലാണ് കഴിഞ്ഞ ദിവസം ഒളിവില്‍പോയതെന്നും തൊഗാഡിയ പറഞ്ഞു. പഴയ കേസുമായി ബന്ധപ്പെട്ട് തന്നെ കുടുക്കാനാണ്‌പോലീസ് ശ്രമിക്കുന്നത്. രാജസ്ഥാന്‍ പോലീസ് തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വിശ്വസനീയമായ കേന്ദ്രത്തില്‍നിന്ന് അറിവുകിട്ടിയെന്നും തൊഗാഡിയ പറഞ്ഞു. പത്തുവര്‍ഷം പഴക്കമുള്ള കേസ് ആരോപിച്ചാണ് രാജസ്ഥാന്‍ പോലീസ് കുടുക്കാന്‍ ശ്രമിക്കുന്നത്. രാവിലെ വീട്ടില്‍ പൂജ നടക്കുന്നതിനിടയിലാണ് പോലീസ് വരുന്നതായി വിവരം ലഭിച്ചത്. ഒരു വി.എച്ച്. പി. പ്രവര്‍ത്തകനോടൊപ്പം ഓട്ടോറിക്ഷയില്‍ തേജ് ഭാഗത്തേയ്ക്കു പോയി. രാജസ്ഥാന്‍ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും വിളിച്ച് അറസ്റ്റ് സംബന്ധിച്ചു ചോദിച്ചു.

എന്നാല്‍ പോലീസിനെ നിയോഗിച്ചിട്ടില്ലെന്ന വിവരമാണ് അവരില്‍നിന്നു ലഭിച്ചത്. ഇതു കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയതായും അതോടെ മൊെബെല്‍ സ്വിച്ച്-ഓഫ് ചെയ്യുകയായിരുന്നുവെന്നും തൊഗാഡിയ വ്യക്തമാക്കി. ജയ്പൂരിലേക്കു പോകാനായിരുന്നു തീരുമാനം. അതിനായി ഓട്ടോയില്‍ വിമാനത്താവളത്തിലേക്കു നീങ്ങുന്നതിനിടയില്‍ തലകറക്കമുണ്ടായി. ഓട്ടോ ഡ്രൈവറോട് ആശുപത്രിയിലേക്കു പോകണമെന്നു പറഞ്ഞു. െവെകാതെ അബോധവസ്ഥയിലുമായി. ബോധം തെളിയുമ്പോള്‍ ഏതോ ഒരു ആശുപത്രിയിലായിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു. മരണത്തെയോ ഏറ്റുമുട്ടലിനെയോ ഭയമില്ലെന്നും രാജ്യത്ത് നിയമം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നതായും തൊഗാഡിയ പറഞ്ഞൂ. ഹിന്ദുക്കള്‍ക്കു വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും.

രാമക്ഷേത്രവും ഗോവധവും പോലുള്ള വിഷയങ്ങളില്‍ ഇനിയും ശക്തമായി പ്രതികരിക്കും. പഴയകേസുകള്‍ പൊടിതട്ടിയെടുത്ത് അറസ്റ്റിനുള്ള നീക്കമുണ്ട്. അതുവഴി തന്നെ നിശബ്ദനാക്കുകയാണു ഭരണകൂടം ലക്ഷ്യമിടുന്നതെന്നും തൊഗാഡിയ ആരോപിച്ചു. വി.എച്ച്. പിയുമായി സഹകരിക്കുന്ന ഡോക്ടര്‍മാരെ സി.ബി.ഐ. ഭീഷണിപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു. തൊഗാഡിയയെ കാണാനില്ലെന്നും രാജസ്ഥാന്‍ പോലീസിന്റെ കസ്റ്റഡിയലാണ് അദ്ദേഹമെന്നും വി.എച്ച്. പി. ആരോപിച്ചിരുന്നു. അദ്ദേഹത്തെ അര്‍ധ ബോധാവസ്ഥയിഇ അഹമ്മദാബാദിലെ ഷാഹിബാദ് ഭാഗത്തുനിന്നു കണ്ടെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (20 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (29 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (46 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (58 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends