സബര്‍ബന്‍ ട്രെയിനില്‍ തീപിടുത്തം, സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി

ദാദര്‍ സ്‌റ്റേഷനില്‍ സബര്‍ബന്‍ ട്രെയിനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. സംഭവം കടുത്ത ആശങ്കയുണ്ടാക്കിയെങ്കിലും ആളപായമില്ല. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചതാണ് ദുരന്തം ഒഴിവാക്കിയത്. വെള്ളിയാഴ്ച രാത്രി 9.24നാണ് ഛത്രപതി ശിവജി ടെര്‍മിനസില്‍നിന്ന് താണെയിലേക്കുള്ള ട്രെയിനിന്റെ ഒരു കോച്ചില്‍ അടിഭാഗത്തുനിന്ന് തീപടര്‍ന്നത്.
ബ്രേക്കിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് തീയും പുകയുമുണ്ടായത്. 12 കോച്ചുള്ള ട്രെയിനിന്റെ ഏതാണ്ട് ഒമ്പതു കോച്ചുകള്‍ സ്‌റ്റേഷന് പുറത്തുകടന്നപ്പോഴാണ് ഇത് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. വേഗം കുറഞ്ഞ് ഓടിയിരുന്ന ട്രെയിനിലെ ചില കോച്ചുകളില്‍നിന്ന് ഇതിനിടെ പലരും ചാടുകയും ചെയ്തു. തീപിടിച്ച കോച്ചില്‍ യാത്രക്കാരുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വിവിധയിടങ്ങളില്‍ നിര്‍ത്തിയിടുകയും പിന്നീട് ഇതര ലൈനുകളിലൂടെ കടത്തിവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























