പെണ്‍കുട്ടികളുടെ മുന്നില്‍ സ്റ്റൈലായി ഡ്രൈവ് ചെയ്ത് പ്ലസ് ടൂക്കാരൻ.. കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം സമ്മാനിച്ച് യുവാവ്...

പെണ്‍കുട്ടികളുടെ മുന്നില്‍ സ്റ്റൈലായി ഡ്രൈവ് ചെയ്യാൻ അച്ഛന്റെ കാറെടുത്ത് പാഞ്ഞ പ്ലസ് ടൂക്കാരൻ കാല്‍നടയാത്രക്കാരനായ യുവാവിനെ കാര്‍ ഇടിച്ചു കൊന്നു. ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി.
മന്‍ജീത് എന്ന യുവാവാണ് മരിച്ചത്. സ്വകാര്യ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാറെടുത്ത് പോയത്. ഇയാളുടെ പിതാവിന്റെ സാന്‍ട്രോ കാറാണ് ഓടിച്ചു പോയത്. ഡല്‍ഹിയിലെ സെക്ടര്‍ 11 ട്രാഫിക് സിഗ്‌നലില്‍ വച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന മന്‍ജീതിനെ കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മന്‍ജീതിനെ ആദ്യം ഡല്‍ഹിയിലെ ബി.എസ്.എ ആശുപത്രിയിലും പിന്നീട് വാത്മീകി ആശുപത്രിയിലും പ്രവേശിപ്പിച്ച പുലര്‍ച്ചയോടെ ഇയാള്‍ മരിച്ചു. കാറോടിച്ച പതിനാറുകാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ പിതാവിനെതിരേയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























