ഒരു രൂപ കുറഞ്ഞതിന്‍റെ പേരിലുള്ള തര്‍ക്കം അവസാനിച്ചത് അന്‍പത്തിനാലുകാരന്റെ കൊലപാതകത്തിൽ ; സംഭവം ഇങ്ങനെ

ഒരു രൂപ കുറഞ്ഞതിന്‍റെ പേരില്‍ അന്‍പത്തിനാലുകാരനെ ചവിട്ടി കൊന്നു. താനെ സ്വദേശി മനോഹര്‍ ഗാമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോഴിമുട്ടവാങ്ങാന്‍ കടയിലെത്തിയ മനോഹര്‍ കടക്കാരന് ഒരു രൂപ കുറവാണ് നല്‍കിയതെന്ന് ആരോപിച്ച് ആദ്യം തര്‍ക്കമുണ്ടായി. തുടര്‍ന്ന് വീട്ടിലെത്തിയ മനോഹര്‍ മകനോടൊപ്പം വീണ്ടും കടയിലെത്തി.
അച്ഛനെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതോടെ കടയുടമയുടെ മകന്‍ സുധാകര്‍ പ്രഭു ഇടപെടുകയും മനോഹറിനെ പലതവണ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. തര്‍ക്കത്തിനിടയില്‍ ഉണ്ടായ അടിപിടിയിലും ചവിട്ടേറ്റുമാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് നിഗമനം. സുധാകര്‍ പ്രഭുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha
























