പോലീസ് എന്ന വ്യാജേന പാർക്കിൽ കാമുകൻമാർക്കൊപ്പം ഇരിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് പിടിയിൽ

പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാർക്കിൽ കാമുകൻമാർക്കൊപ്പം ഇരിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനം നടത്തിയ ഇരുപത്തിമൂന്നുകാരൻ പിടിയിലായി. സംഭവത്തിൽ ലുധിയാനയിലെ മനക്വാൾ സ്വദേശി ബൽവീന്ദർ സിംഗ് പോലീസ് പിടിയിലായി. രാഖ് ബാഗിലെ പാർക്കിൽനിന്നാണ് ഇയാൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്.
കാമുകൻമാർക്കൊപ്പം ഇരിക്കുന്ന പെൺകുട്ടികളെ പാർക്കിൽ പുരുഷൻമാർക്കൊപ്പം ഇരുന്നാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബൽവീന്ദർ പെൺകുട്ടികളോട് തനിക്കൊപ്പം സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടും. ശേഷം പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് രണ്ടു പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പോലീസ് പിടിയിലായത്.
https://www.facebook.com/Malayalivartha
























