ഇനി കുറഞ്ഞ ചിലവിൽ ഹജ് തീര്‍ഥാടനയാത്ര; ഹജ് തീര്‍ഥാടനയാത്രയ്ക്കുള്ള വിമാനക്കൂലി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ

ഹജ് തീര്‍ഥാടനയാത്രയ്ക്കുള്ള വിമാനക്കൂലി വെട്ടികുറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, ഫ്ളൈനാസ് വിമാനങ്ങളിലാണു യാത്രാക്കൂലിയില്‍ ഇളവു ലഭിക്കുക. കൊച്ചിയില്‍നിന്നു ഹജ്ജിനു പോയി തിരിച്ചെത്തുന്നതിന് 2013-14ല്‍ 1,04,950 രൂപ വേണ്ടിയിരുന്നിടത്ത് ഇനി 74,437 രൂപ മതിയാകും. അതായത് 30,519 രൂപയാണു കുറയുക.
ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍നിന്നാണു ഹജ് സര്‍വീസ് നടത്തുന്നത്. ഹജ് സബ്സിഡി നിര്‍ത്തലാക്കി ഒരു മാസത്തിനു ശേഷമാണ് അതിന്‍െ് ഇരട്ടിയിലേറെ യാത്രക്കൂലിയിനത്തില്‍ കുറച്ചിരിക്കുന്നത്.ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മുന്‍കൈയെടുത്താണു നിര്‍ണായക തീരുമാനമെന്നും ഹാജിമാരെ സാമ്പത്തികമായും രാഷ്ട്രീയമായും ദുരുപയോഗിച്ചിരുന്ന യു.പി.എ. സര്‍ക്കാര്‍നയം അവസാനിപ്പിച്ചെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
https://www.facebook.com/Malayalivartha


























