ഭക്ഷണം കഴിക്കാന്‍ ഒരു സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ പെൺകുട്ടിയുടെ മുഖത്ത് ഓട്ടോയിലെത്തിയ സംഘം ബലൂണിൽ ശുക്ലം നിറച്ച് എറിഞ്ഞു

ഭക്ഷണം കഴിക്കാന്‍ ഒരു സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ പെൺകുട്ടിയുടെ മുഖത്ത് ഓട്ടോയിലെത്തിയ സംഘം ബലൂണിൽ ശുക്ലം നിറച്ച് എറിഞ്ഞതായി പരാതി. ദില്ലി അമര്‍ കോളനി മാര്‍ക്കറ്റിലെ ഒരു കഫേയില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഒരു സുഹൃത്തിന് ഒപ്പം ഇറങ്ങിയപ്പോൾ വൈകുന്നേരം 5 മണിയോടെ ആയിരുന്നു സംഭവം. ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തനിക്കെതിരെ നടന്ന അതിക്രമം പുറംലോകത്തെ അറിയിച്ചത്.
ഓട്ടോയില്‍ എത്തിയവര്‍ ഒരു ദ്രാവകം നിറച്ചതെന്ന് തോന്നുന്ന ബലൂണ്‍ എന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇത് പൊട്ടി അതിലെ ദ്രാവകം എന്‍റെ ശരീരത്തിലും വസ്ത്രത്തിലും തെറിച്ചു. എന്നാല്‍ എന്താണെന്ന് എനിക്ക് മനസിലായില്ല ഹോട്ടലില്‍ എത്തിയപ്പോഴാണ് അത് ശുക്ലമാണെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് തന്നത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആരുംതന്നെ എന്നെ ആക്രമിച്ചവരെ ചോദ്യം ചെയ്തില്ല എന്നത് ശരിക്കും അമ്പരപ്പിക്കുന്നു.- ഇന്‍സ്റ്റഗ്രാമില്‍ ഫെബ്രുവരി 24ന് ഇട്ട പോസ്റ്റിൽ പെൺകുട്ടി പറഞ്ഞു. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ദില്ലി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























