ഐഎന്‍എക്‌സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിബിഐ ആണ് കാര്‍ത്തിയെ അറസ്റ്റു ചെയ്തത്.
എയര്‍സെല്‍മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചത് സംബന്ധിച്ച കേസില്‍ കാര്‍ത്തിയുടെ സ്ഥാപനങ്ങളില്‍ നേരത്തെ എന്‍ഫോഴ്‌സ്മന്റെ് റെയ്ഡ് നടത്തിയിരുന്നു.
കാര്‍ത്തി ചിദംബരത്തിനും ഐ.എന്‍.എക്‌സ് മീഡിയ ഡയറക്ടര്‍മാരായ പീറ്റര്‍, ഇന്ദ്രാണി എന്നിവര്‍ക്കും എതിരെയാണ് കേസ്. സി.ബി.ഐയാണ് ഇതുസംബന്ധിച്ച കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, പിന്നീട് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം കേസ് എടുത്തിരുന്നു.
https://www.facebook.com/Malayalivartha


























