പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനുശേഷം ബാങ്കിന് ഇത് കലികാലം ; ഓഹരി താഴ്ന്ന നിലവാരത്തില്‍

പഞ്ചാബ് നാഷണല്‍ ബാങ്കിൽ നീരവ് മോദി നടത്തിയ തട്ടിപ്പിനെ തുടർന്ന് ബാങ്കിന്റെ ഓഹരി വില ദിനം പ്രതി കുറയുന്നു. ഓഹരി വില 20മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തി. മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് പാപ്പരത്ത ഹര്‍ജി നല്‍കിയതിനെതുടര്‍ന്ന് ആറ് ശതമാനമാണ് പിഎന്‍ബിയുട ഓഹരി വിലയില്‍ ഇന്ന് ഇടിവുണ്ടായത്.
മുന്‍ദിവസത്തെ ക്ലോസിങ് നിരക്കില്‍നിന്ന് 6.45ശതമാനമിടിഞ്ഞ് ഓഹരിവില 92 നിലവാരത്തിലെത്തി. 2016 ജൂണ്‍ 20നുശേഷം ഇത് ആദ്യമായാണ് താഴ്ന്ന നിലവാരത്തില്‍ ഓഹരിവിലയെത്തുന്നത്.
തട്ടിപ്പ് പുറത്തുവന്ന ഫെബ്രുവരി 14നുശേഷം ബിഎസ്‌ഇയില്‍ 37 ശതമാനമാണ് പിഎന്‍ബി ഓഹരിയുടെ മൂല്യമിടിഞ്ഞത്. എന്‍എസ്‌ഇയില്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുമെത്തി.
https://www.facebook.com/Malayalivartha


























