ഹജ്ജ് വിമാനയാത്രാക്കൂലി കേന്ദ്രസര്‍ക്കാര്‍ കുറച്ചു ; കപ്പല്‍ വഴി ഹജ്ജിന് പോവാന്‍ അവസരമൊരുക്കുന്നതിനെക്കുറിച്ച് നാളെ ചർച്ച ചെയ്യും

ഹജ്ജ് വിമാനയാത്രാക്കൂലി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് വിമാനയാത്രാക്കൂലി കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വിമാനക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
അതനുസരിച്ച് കോഴിക്കോട് നിന്ന് 1,04,950 ആയിരുന്നത് 74,439 രൂപയായി കുറയും. കൂടാതെ കൊച്ചിയില്‍ നിന്നുള്ള യാത്രാനിരക്കും ആനുപാതികമായി കുറയും.
കപ്പല്‍ വഴി ഹജ്ജിന് പോവാന്‍ അവസരമൊരുക്കുന്നതിനെക്കുറിച്ച് നാളെ ജിദ്ദയില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാക്കും. കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്കായി ജിദ്ദയിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























