പത്തു ലക്ഷം രൂപക്കു മുകളില്‍ പ്രൊവിഡന്‍റ് ഫണ്ട് പിന്‍വലിക്കണമെങ്കിൽ ഒാണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധം

പത്തു ലക്ഷം രൂപക്കു മുകളില്‍ പ്രൊവിഡന്‍റ് ഫണ്ട് പിന്‍വലിക്കണമെങ്കില്‍ ഒാണ്‍ലൈനായി അപേക്ഷിക്കണം. ഒാണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാതെ 10 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സെന്‍ട്രല്‍ പ്രെവിഡന്‍റ് ഫണ്ട് കമ്മീഷണര്‍ വ്യക്തമാക്കി. എംപ്ലോയിസ് പ്രൊവിഡന്‍റ് ഫണ്ട് ബോര്‍ഡ് ആണ് ഈ കാര്യം അറിയിച്ചത്. നിലവില്‍ വിരമിക്കുമ്പോഴും ജോലി വിട്ടുപോകുമ്പോഴും പി.എഫുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്ലെയിമുകള്‍ക്ക് അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടു നല്‍കുന്ന രീതിയാണുള്ളത്.
അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ ഫണ്ട് തിരിച്ചെടുക്കുന്നവര്‍ക്കും ഇൗ സേവനം ഉപയോഗിക്കാം. പി.എഫ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിച്ചവര്‍ക്ക് ഒാണ്‍ലൈന്‍ വഴി ഫണ്ട് പിന്‍വലിക്കല്‍ വലിയ രീതിയിൽ പ്രയാസമുണ്ടാകില്ല.
https://www.facebook.com/Malayalivartha


























