എംപിയുടെ വിവാദ ട്വീറ്റ്; ഒരു രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ബിജെപി എംപിക്കെതിരെ പ്രകാശ് രാജ്

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ ബിജെപി എംപി പ്രതാപ് സിന്‍ഹയ്ക്കെതിരെ നടന്‍ പ്രകാശ് രാജ് മാനനഷ്ടത്തിന് കേസ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റ് ചെയ്തതിന് നഷ്ടപരിഹാരമായി ഒരു രൂപയാണ് പരാതിയില്‍ പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രകാശ്‌രാജുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് പരാമര്‍ശങ്ങൾ നടത്തിയതിനാണ് മാനനഷ്ടക്കേസ് നൽകിയത്. പ്രകാശ് രാജിന്റെ കുടുംബപരമായ കാര്യങ്ങളും മരണപ്പെട്ട മകനെ പരാമര്‍ശിച്ചും പ്രതാപ് സിംഹ ട്വീറ്റ് ചെയ്തിരുന്നു. 'മകന്‍ മരിച്ചതിന്റെ സങ്കടത്തിലാണോ താങ്കള്‍, ഒരു ഡാന്‍സറുടെ പിറകെ ഭാര്യ പോയതില്‍ ദുഖിതനാണോ, മോദിയോടും യോഗിയോടും സംസാരിക്കാന്‍ എന്ത് യോഗ്യതയാണ് താങ്കള്‍ക്ക് ഉളളത്' എന്നായിരുന്നു ബിജെപി എംപിയുടെ പരാമര്‍ശം.
വിമര്‍ശനം ഉയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, താങ്കള്‍ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കൂ എന്നും ജനങ്ങളുടെ മനസില്‍ നിന്ന് ഇക്കാര്യം ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. അതെ സമയം കേസ് കൊടുത്തത് പണത്തിന് വേണ്ടിയല്ലെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതൊരു പാഠമാകണമെന്നും പ്രകാശ് രാജ് പ്രതികരിച്ചു.
എന്നാൽ സമൂഹത്തില്‍ പ്രകാശ് രാജിന്റെ വില വെറും മൂന്നു പൈസ മാത്രമെന്ന് എംപി പ്രതാപ് സിംഹ പ്രതികരിച്ചു . സിനിമകളില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്ന അദ്ദേഹം യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണ് ഇപ്പോള്‍ പെരുമാറുന്നതെന്നും എംപി പരിഹസിച്ചു.
https://www.facebook.com/Malayalivartha


























