എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂര്‍ത്തി(67) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
നിരവധി നോവലുകളും കഥകളും ആത്മീയ പുസ്തകങ്ങളും നയനിയുടേതായി പുറത്തുവന്നിട്ടുണ്ട്. മിക്ക നോവലുകള്‍ക്കും പുരസ്കാരങ്ങളും ലഭിച്ചു. വിജയ്, നീലിമ, ബൊമ്മരിലു മാസികകളില്‍ സബ് എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്‍േറതായി മൂന്നു മാസികകളും പുറത്തിറക്കി.
യാമിനി കുന്തലാലു എന്ന പേരില്‍ 23-ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha


























