മകള്‍ ദളിത് യുവാവിനെ പ്രണയിച്ചത് അച്ഛന് സഹിച്ചില്ല, മകളോട് അച്ഛന്‍ ചെയ്ത ക്രൂരത ഇങ്ങനെ

മകള്‍ ദളിത് യുവാവിനെ പ്രണയിച്ചത് അച്ഛന് സഹിച്ചില്ല. അവസാനം നാട്ടുക്കാരുടെ അപമാനം കാരണം അച്ഛന്‍ മകളോട് ആ ക്രൂരത ചെയ്തു.
ദളിത് യുവാവിനെ സ്‌നേഹിച്ചതിന് വിഷം നല്‍കി കൊലപ്പെടുത്തി. മൈസൂരുവിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് ഈ ദുരഭിമാനക്കൊല നടന്നത്.20കാരിയായ സുഷമയാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരുവര്‍ഷമായി സുഷമ ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു.രക്ഷിതാക്കള്‍ക്ക് അത് താല്‍പര്യമില്ലായിരുന്നു. രക്ഷിതാക്കള്‍ സുഷമയെ കോളേജില്‍ പോകാന്‍ സമ്മതിച്ചുമില്ല. രക്ഷിതാക്കള്‍ പറയുന്നത് കേള്‍ക്കാതെ സുഷമ ബന്ധം തുടര്‍ന്നു.
കഴിഞ്ഞ ഫെബ്രുവരി 21ന് കുമാര്‍ സുഷമയെ തന്റെ കൃഷിയിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിക്കുകയായിരുന്നു.കൊന്നശേഷം മൃതദേഹം കത്തിച്ച് കളഞ്ഞുവെന്ന് പോലീസ് പറഞ്ഞു.
സുഷമയെ കുറെ നാളായി കാണാത്തതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ രക്ഷിതാക്കോളോട് തിരക്കിയപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് അവര്‍ നല്‍കിയത്. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണം നടത്തിയപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്.
https://www.facebook.com/Malayalivartha


























