മാറിടത്തിലും വയറിലും കയറി പിടിച്ചു, പുറകെ നിന്ന് ഉരസി, ദേഷ്യം വന്ന് പെണ്‍കുട്ടി അറ്റകൈ പ്രയോഗിച്ചു

തന്നെ ലൈംഗികമായി അധിക്ഷേപിച്ച യുവാവിനെ കോളറിന് പിടിച്ച് നടുറോഡിലൂടെ നടത്തി ഈ പെണ്‍കുട്ടി. ന്യൂഡല്‍ഹിയിലാണ് സംഭവം. 21 കാരിയായ പെണ്‍കുട്ടിയാണ് തന്നെ അധിക്ഷേപിച്ചതിനെതിരെ ധീരമായി പ്രതികരിച്ചത്.
ഒരു കൈയ്യ് കൊണ്ട് യുവാവിന്റെ കോളറിന് പിടിച്ച് നടത്തി. മറ്റ് കയ്യില്‍ ഫോണെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു ഈ പെണ്‍കുട്ടി. കൂടി നിന്ന ജനക്കൂട്ടം സംഭവത്തിന്റെ വീഡിയോ പകര്‍ത്തുന്നുണ്ടയിരുന്നു.
ഇതിനിടെ യുവാവ് കൈകൊണ്ട് മുഖം പൊത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനോടപ്പം യുവാവ് പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കുന്നുമുണ്ട്. മനീഷ് കുമാര്‍ എന്നാണ് യുവാവിന്റെ പേര്.
പെണ്‍കുട്ടിയെ കളിയാക്കിയതില്‍ ഒരാള്‍ മാത്രമാണ് ഈ യുവാവ്. കുറച്ച്‌പേര്‍ റിക്ഷയില്‍ പിന്തുടര്‍ന്ന് അധിക്ഷേപിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
https://www.facebook.com/Malayalivartha


























