പണം തട്ടിപ്പ് കേസ്: നീരവ് മോദി അമേരിക്കയിലുണ്ടോ എന്ന് അറിയില്ലെന്ന് അമേരിക്ക

പണം തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട വജ്ര വ്യാപാരി നീരവ് മോദി അമേരിക്കയിലുണ്ടോ എന്ന് അറിയില്ലെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. മാദ്ധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും നീരവ് രാജ്യത്തുള്ളതായി യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നാണ് യു.എസ് സ്‌റ്റേറ്റ് വക്താവ് പറയുന്നത്.
ഇന്ത്യയില്‍ നിന്ന് നീരവിനെ പിടികൂടുന്നതില്‍ ഏതെങ്കിലും തരത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അമേരിക്കയുടെ നിയമ വകുപ്പിനെ ഇന്ത്യയ്ക്ക് സമീപിക്കാമെന്നും യു.എസ് വക്താവ് അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപ തട്ടിച്ചതിനെ തുടര്‍ന്ന് ജനുവരി ആദ്യവാരമാണ് നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ഇന്ത്യയില്‍ നിന്ന് കടന്നത്. ഇവര്‍ക്കെതിരെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടമെന്റും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട ഏതാനും ബാങ്ക് ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























