അനുഷ്ക ശര്‍മ്മയുടെ പുതിയ ചിത്രം 'പരി'യ്ക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ

അനുഷ്ക ശർമ്മയുടെ പുതിയ ചിത്രം 'പരി'യ്ക്ക് പാകിസ്ഥാനിൽ വിലക്ക്. ചിത്രത്തില്‍ മുസ്ലീം വിരുദ്ധതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക് കല്‍പ്പിച്ചത്. ഇസ്ലാമിക് ചരിത്രത്തിന് എതിരായാല്‍ ഏതൊരു സിനിമയാണെങ്കിലും നിരോധിക്കുമെന്നു് പാക് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി.
ഖുറാന്‍ വചനങ്ങള്‍ തെറ്റായി ഉപയോഗിച്ചുവെന്നും, മുസ്ലീം വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളും ചിത്രത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനുഷ്ക ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ക്ലീന്‍ സ്ലേറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പരി.
അതേസമയം സിനിമ നിരോധിക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. നേരത്തെ ബോളിവുഡ് ചിത്രമായ പാഡ്മാനും പാകിസ്ഥാനിൽ നിരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























