എല്ലാം പൂജാവിധികളോടെ... നടി ശ്രീദേവിയുടെ ചിതാഭസ്മം ഇന്ന് രാമേശ്വരത്തെ കടലില്‍ നിമജ്ജനം ചെയ്യും

നടി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്തെ കടലില്‍ നിമജ്ജനം ചെയ്യും. വെള്ളിയാഴ്ച രാത്രിയോടെ ഭര്‍ത്താവ് ബോണി കപൂര്‍ ചെന്നൈയിലേക്ക് ചിതാഭസ്മവുമായി തിരിച്ചിരുന്നു. അവിടെനിന്ന് ശനിയാഴ്ച രാവിലെ സ്വകാര്യ വിമാനത്തില്‍ രാമേശ്വരത്തേക്കു പോകും. പൂജാവിധികളോടെ രാമേശ്വരത്തെ കടലില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യുക.
ഫെബ്രുവരി 24നാണ് ദുബൈയില്‍ വെച്ച് ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങിനെത്തിയ താരം ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. അപകട മരണമായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. നിയമനടപടികളും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി 27ന് ഭൗതികശരീരം മുംബൈയിലെത്തിച്ചു.
ഫെബ്രുവരി 28ന് പതിനായിരക്കണക്കിന് ആരാധകരുടെയും ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിലെ പാര്‍ലെ സേവാ സമാജ് ഹിന്ദു ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.
https://www.facebook.com/Malayalivartha


























