ത്രിപുരയില്‍ സിപിഎം കുതിക്കുന്നു, ബിജെപി തൊട്ടടുത്ത്, മേഘാലയയില്‍ കോണ്‍ഗ്രസിന് ലീഡ്, നാഗാലാന്റില്‍ ബിജെപിയ്ക്ക് മുന്നേറ്റം, ധന്‍പൂര്‍ മണ്ഡലത്തില്‍ മാണിക് സര്‍ക്കാര്‍ മുന്നില്‍

ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായ ത്രിപുരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ലീഡ് നില അനുനിമിഷം മാറിമറിയുന്നു.
സി.പി.എമ്മിന്റെ മുന്നേറ്റത്തോടെ തുടങ്ങിയ വോട്ടെണ്ണലില്‍ ബി.ജെ.പി ഒരുസമയത്ത് ലീഡ് നേടിയെങ്കിലും പിന്നീട് സി.പി.എം ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ 43 സീറ്റുകളിലെ ലീഡ് നില പുറത്ത് വരുന്‌പോള്‍ 23 സീറ്റില്‍ സി.പി.എമ്മും 19 സീറ്റില്‍ ബി.ജെ.പിയും മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു.
മേഘാലയില്‍ 29 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 11 സീറ്റില്‍ എന്‍.പി.പിയും കോണ്‍ഗ്രസ് ഒന്പത് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. നാലു സീറ്റില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. അതേസമയം നാഗാലന്‍ഡില്‍ ബി.ജെ.പി വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.
16 സീറ്റിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ ബി.ജെ.പി 12 സീറ്റിലും എന്‍.പി.എഫ് മൂന്ന് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. മൂന്ന് സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭയാണെങ്കിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് 59 മണ്ഡലങ്ങളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്.
https://www.facebook.com/Malayalivartha


























