തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പേ സിപിഎം സ്ഥാനാര്‍ത്ഥി അന്തരിച്ചു

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പേ, സിപിഎം സ്ഥാനാര്‍ത്ഥിയും മണിക് സര്‍ക്കാര്‍ മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയുമായ ഖാഗേന്ദ്ര ജമാത്തിയ (64) അന്തരിച്ചു.
കൃഷ്ണപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ജമാത്തിയ. രക്താര്‍ബുദം മൂലം ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വോട്ടെടുപ്പിന് ശേഷം ഫെബ്രുവരി 19നാണ് ജമാത്തിയയുടെ ആരോഗ്യസ്ഥിതി മോശമാകുന്നത്.
ഉടനെ തന്നെ ജമാത്തിയയെ തൃപുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി ഗുരുതരമായി തുടര്‍ന്നതിനാല്‍ ഫെബ്രുവരി 25ന് എയിംസില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് ജമാത്തിയക്ക് രക്താര്‍ബുദം ആണെന്ന് സ്ഥിരീകരിക്കുന്നത്.
ചിക്തിസ ലഭ്യമാക്കിയെങ്കിലും അദ്ദേഹം ഇന്നലെ മരണത്തിന് കീഴടങ്ങി. ആറ് പ്രാവശ്യം തുടര്‍ച്ചയായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ജമാത്തിയ രണ്ട് തവണ മന്ത്രിയുമായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് തൃപുരയില്‍ എത്തിക്കും.
https://www.facebook.com/Malayalivartha


























