ത്രിപുരയില്‍ സിപിഎമ്മിന് നേട്ടം... സി.പി.എം കേവല ഭൂരിപക്ഷത്തിലേക്ക്, 30 സീറ്റില്‍ സി.പി.എം മുന്നിട്ട് നില്‍ക്കുന്നു, ത്രിപുരയില്‍ ഇടതുമുന്നണി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രകാശ് കാരാട്ട്

കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സി.പി.എം കേവല ഭൂരിപക്ഷത്തിലേക്ക്. 53 സീറ്റുകളിലെ ലീഡ് നില പുറത്ത് വരുന്‌പോള്‍ 30 സീറ്റില്‍ സി.പി.എം മുന്നിട്ട് നില്‍ക്കുന്നു.
31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ശക്തമായ മത്സരം കാഴ്ചവച്ച ബി.ജെ.പി 23 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. നേരത്തെ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് അത് നഷ്ടമാവുകയായിരുന്നു.
സി.പി.എമ്മിന്റെ മുന്നേറ്റത്തോടെ തുടങ്ങിയ വോട്ടെണ്ണലില്‍ പിന്നീട് ലീഡ് നില അനുനിമിഷം മാറി മറിയുന്നതാണ് കണ്ടത്. ഇടയ്ക്ക് ബി.ജെ.പി മുന്നിലെത്തിയെങ്കിലും പിന്നീട് സി.പി.എം ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. ത്രിപുരയില്‍ ഇടതുമുന്നണി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രകാശ് കാരാട്ട്.
https://www.facebook.com/Malayalivartha


























