നാഗാലാന്റില്‍ മുന്‍ മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനുമായ നെഫ്യുറിയോ വിജയിച്ചു കോഹിമ ജില്ലയിലെ അഹമി2 നിയോജക മണ്ഡലത്തില്‍ നിന്നുമാണ് നെഫ്യുറിയോ വിജയം കൈവരിച്ചത്

നാഗാലാന്‍ഡില്‍ മുന്‍ മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനുമായ നെഫ്യുറിയോ വിജയിച്ചു. കോഹിമ ജില്ലയിലെ അഹമി2 നിയോജക മണ്ഡലത്തില്‍നിന്നുമാണ് നെഫ്യുറിയോ വിജയിച്ചത്. 2003ലാണ് നെഫ്യുറിയോ മുഖ്യമന്ത്രിയായി അധികാരമേറ്റത്. പിന്നീട് 2008ലേയും 2013ലേയും തെരഞ്ഞെടുപ്പുകളിലും നെഫ്യുറിയോ വിജയിച്ചിരുന്നു. എന്‍പിഎഫിനോപ്പം നിന്നായിരുന്നു നെഫ്യുറിയോയുടെ വിജയം.
ഈ വര്‍ഷം എന്‍പിഎഫില്‍നിന്നും മാറി നെഫ്യുറിയോ എന്‍ഡിപിപി രൂപീകരിക്കുകയും ബിജെപിക്കൊപ്പം ചേര്‍ന്ന തെരഞ്ഞെടുപ്പിനെ നേരിടുകയുമായിരുന്നു. നാഗാലാന്‍ഡിലെ ആറുപത് സീറ്റുകളില്‍ 40 സീറ്റുകളില്‍ എന്‍ഡിപിപിയും 20 സീറ്റുകളില്‍ ബിജെപിയുമാണ് മത്സരിക്കുന്നത്.
എഡിപിപിബിജെപി സഖ്യത്തിനു നാഗാലാന്‍ഡില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്.
https://www.facebook.com/Malayalivartha


























