ഉത്തര്‍പ്രദേശിലെ പില്‍ഖുവയില്‍ ട്രക്കും ട്രയിനും കൂട്ടിയിടിച്ച് ലോകോ പൈലറ്റ് മരിച്ചു

യു.പിയിലെ പില്‍ഖുവയില്‍ ട്രക്കും ട്രെയിനും കൂട്ടിയിടിച്ച് ലോകോ പൈലറ്റ് മരിച്ചു. ട്രെയിനിലെ ടി.ടി.ആറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ ഗേറ്റ് അടക്കാത്തതിനാല്‍ ട്രെയിന്‍ വരുന്നതറിയാതെ റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ട്രക്കില്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ട്രക്കും ട്രെയിനും തകര്‍ന്ന് ലോകോ പൈലറ്റും ടി.ടി.ആറും അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടു.
ക്രെയിനും ഗ്യാസ് കട്ടറും ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനെടുവിലാണ് ഇരുവരേയും പുറത്തെടുത്തത്. അപ്പോഴേക്കും ലോകോ പൈലറ്റ് മരിച്ചിരുന്നു. റെയില്‍വേയും പെലീസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























