ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്‌നാം പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ ഊഷ്മള വരവേല്‍പ്പ്

ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്‌നാം പ്രസിഡന്റിനെ സ്വീകരിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് ഖ്വാങ് ഇന്ത്യയിലെത്തിയത്.
ചൈനയുടെ ഭീഷണി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നത്.
ഇന്ത്യയിലെ പ്രധാന വ്യവസായികളുമായും വിയറ്റ്‌നാം പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha

























