ബലാത്സംഗം ചെയ്യപ്പെട്ട മൂന്ന് വയസ്സുകാരി മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ ; കുട്ടിയെ ആക്രമിച്ചത് പിതാവിന്റെ സഹോദരൻ

ലഖ്നൗ താക്കൂര്‍ഗഞ്ചിലാണ് സംഭവം. കൂലിത്തൊഴിലാളിയായ പിതാവിന്റെ മൂന്ന് മക്കളില്‍ ഇളയവളാണ് ആക്രമിക്കപ്പെട്ടത്. പിതാവിന്റെ സഹോദരനായ 20കാരന്‍ ഹോളി ആഘോഷിക്കാനാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ ആളോഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ഇയാള്‍ അക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിയെ കളിക്കുന്ന സ്ഥലത്ത് നിന്ന് കാണാതാവുന്നത്. തിരച്ചിലിനൊടുവില്‍ കുട്ടിയെ പിന്നീട് പണി നടന്നു കൊണ്ടിരിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പരിസരവാസികള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടിരുന്നു. സംശയം തോന്നിയ ഇവര്‍ ഇയാളെ പൊതിരെ തല്ലി പോലീസിലേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടിയെ ലഖ്നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
https://www.facebook.com/Malayalivartha

























