പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം ഒരു കയറിന്റെ രണ്ട് അറ്റത്തായി തൂങ്ങി മരിച്ചു

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മീഡ്‌നാപ്പൂരിലായിരുന്നു സംഭവം. പതിനാറുകാരിയായ ഉമ ഗാംഗുലി, വിവാഹിതനായ കാര്‍ത്തിക് കോതല്‍(24) എന്നിവരേയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കയറിന്റെ രണ്ട് അറ്റത്തുമായാണ് ഇവര്‍ മരിച്ചതെന്നു പോലീസ് പറയുന്നു.
ഖരാര്‍ മുന്‍സിപ്പാലിറ്റി സ്വദേശികളായിരുന്നു ഇരുവരും. ആറുമാസം മുമ്പായിരുന്നു കാര്‍ത്തിക്കിന്റെ വിവാഹം കഴിഞ്ഞത്. ഉമ മാര്‍ച്ച് 12 നു നടക്കുന്ന പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിയുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നു പറയുന്നു.
https://www.facebook.com/Malayalivartha

























