പരീക്ഷാത്തലേന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു

പത്താം ക്ലാസ് വിദ്യാര്‍ഥി പരീക്ഷാതലേന്ന് നെഞ്ചുവേദന വന്ന് മരിച്ചു. മുംബൈയിലെ പ്രഭാദേവിയിലാണ് സംഭവം. ദാദറിലെ ശിശു വിഹാര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഋത്വിക് ഖദ്‌സിയാണ് മരിച്ചത്. ഹോളിയുടെ ഭാഗമായി ബുധനാഴ്ച സ്‌കൂളില്‍ നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്ത് വന്ന വിദ്യാര്‍ഥിക്ക് രാത്രി ഉറങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പരീക്ഷക്ക് പഠിക്കാന്‍ രാവിലെ അഞ്ചരക്ക് വിളിക്കണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടാണ് ഋത്വിക് ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ അര്‍ധ രാത്രിയോടു കൂടി നെഞ്ചുവേദനിക്കുന്നുവെന്ന് രക്ഷിതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കുഴഞ്ഞു വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുമണിയോടു കൂടിയാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരിച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടം നടത്തിയെങ്കിലും പ്രാഥമിക പരിശോധനയില്‍ മരണകാരണം കണ്ടെത്താനായിട്ടില്ല.
ഹൃദയാഘാതമാകാന്‍ സാധ്യതയുണ്ടെന്ന് ഫോറന്‍സിക് സര്‍ജന്‍മാര്‍ പറയുന്നു. എന്നാല്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ മാത്രമേ മരണ കാരണം പറയാനാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























