ചായക്കട നടത്തി സമ്പാദിക്കുന്നത് ലക്ഷങ്ങൾ; ഇയാളുടെ ഒരു മാസത്തെ വരുമാനം കേട്ടാൽ ഞെട്ടും

ചായക്കട നടത്തി ഇയാൾ ലക്ഷങ്ങൾ സമ്പാദിക്കുന്നു. മഹാരാഷ്ട്ര സ്വദേശിയായ നവനാഥ് യെവ്ലെയാണ് രുചികരമായ ചായ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്നത്. ഇയാളുടെ ഒരു മാസത്തെ വരുമാനം 12 ലക്ഷം രൂപയാണ്. വളരെ പ്രശസ്തമാണ് ഇദ്ദേഹത്തിന്റെ പൂനെയിലെ യെവ്ലെ ടീ ഹൗസ്.
പൂനെ സിറ്റിയിൽ തന്നെ മൂന്നിടങ്ങളിൽ യെവ്ലെ ടീ ഹൗസ് പ്രവർത്തിക്കുന്നു. ഇവിടെ പണിയെടുക്കുന്നത് പന്ത്രണ്ടോളം തൊഴിലാളികളാണ്. ചായക്കടയും പക്കോഡ വ്യാപാരം പോലെ തന്നെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത് നവനാഥ് പറയുന്നു. തന്റെ ചായക്കടയ്ക്ക് ജനപ്രീതി ലഭിക്കുന്നതുകൊണ്ടുതന്നെ അന്തർദേശീയ തലത്തിൽ ടീ ബ്രാൻഡ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha

























