അമ്മയുടെ സ്മൃതി മണ്ഡപത്തില്‍ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു...

മറീന ബീച്ചിലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിന് അടുത്തായി പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. മധുരയില്‍ നിന്നുള്ള അരുണ്‍രാജ്(25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു അരുണ്‍രാജ്.
സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ചെന്നൈയിലെ ജയ സ്മാരകത്തിലെത്തി. ശനിയാഴ്ച രാത്രിയും അരുണ്‍രാജ് അച്ഛനോട് സംസാരിച്ചിരുന്നു. മധുരയില്‍ നിന്നുള്ള അരുണ്‍രാജ്(25) ആണ് സ്വയം വെടിവെച്ച് മരിച്ചത്.
രാവിലെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് അരുണ്‍രാജിന്റെ മൃതദേഹം കണ്ടത്. 303 ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍ ഉപയോഗിച്ച് അരുണ്‍രാജ് കഴുത്തില്‍ വെടിവെച്ചെന്നാണ് വിവരം. അതേ സമയം, ആത്മഹത്യാ കാരണത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ നിയോഗിച്ചിട്ടുള്ള യുവാവിന്റെ ഡ്യൂട്ടി സമയം പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ആറ് വരെയാണ്. സര്‍വീസ് റൈഫിളില്‍ നിന്ന് യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിക്കുമ്ബോള്‍ മറ്റ് മൂന്നുപേരും സമീപത്തുണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha

























