രാജ്യത്തുടനീളം പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

രാജ്യത്തുടനീളം 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ആശംസകള്‍ നേരുന്നുവെന്നും പരീക്ഷയ്ക്കായി നിങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നടത്തുന്ന 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഇന്ത്യയിലും വിദേശത്തുമായി 28 ലക്ഷത്തിലധികം കുട്ടികളാണു പരീക്ഷയെഴുതുന്നത്.
https://www.facebook.com/Malayalivartha
























