മേഘാലയ മുഖ്യമന്ത്രിയായി കൊൺറാഡ് സാംങ്മ നാളെ സത്യപ്രതിജ്ഞ ചെയ്യും

മേഘാലയയിൽ കൊൺറാഡ് സാംങ്മ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. എൻപിപി അദ്ധ്യക്ഷനാണ് സാംങ്മ. സത്യപ്രതിജ്ഞക്ക് മുൻപായി 34 എംഎൽഎമാരുടെ പിന്തുണകത്ത് സാംഗ്മ ഗവർണ്ണർക്ക് നല്‍കിയിരുന്നു.
നാഗാലാൻഡിൽ ബിജെപി സഖ്യം മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എന്നാൽ നിലവിലെ മുഖ്യമന്ത്രിയും എൻപിഎഫ് നേതാവുമായ ടി ആർ സീലിയാംഗ് രാജി നല്കാൻ തയ്യാറാവാത്തത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബിജെപി നേതാക്കൾ ഇന്ന് സിലിയാംഗുമായി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha
























