മേഘാലയ മുഖ്യമന്ത്രിയായി കൊണ്‍റാഡ് സാംങ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

മേഘാലയ മുഖ്യമാന്ത്രിയായി എന്‍പിപി അധ്യക്ഷന്‍ കൊണ്‍റാഡ് സാംങ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തും. അഞ്ചോളം പാര്‍ട്ടികളുടെ പിന്തുണയും എന്‍പിപിക്ക് ഉണ്ട്. 34 എംഎല്‍എമാരുടെ പിന്തുണയുമായി നിയുക്ത മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിരുന്നു.
നാഗാലാന്‍ഡില്‍ ബിജെപി സഖ്യം മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയും എന്‍പിഎഫ് നേതാവുമായ ടി ആര്‍ സീലിയാംഗ് രാജി നല്കാന്‍ തയ്യാറാവാത്തത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ ഇന്ന് സിലിയാംഗുമായി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha
























