ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും

ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. 25 വര്‍ഷത്തെ ഇടതു ദുര്‍ഭരണം അവസാനിപ്പിച്ചതിന്റെ ആഹ്ലാദ മുഹൂര്‍ത്തത്തില്‍ ബിജെപി, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ മോദി വേണമെന്ന നിര്‍ബന്ധത്തിലാണ് ബിജെപി സംസ്ഥാന ഘടകം.
പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ പിഎംഒയുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വിജയം പോലെ സത്യപ്രതിജ്ഞയും വന്‍ ചരിത്രമാക്കാനാണ് പാര്‍ട്ടി ആസൂത്രണം നടത്തുന്നത്. നാളെ ബിജെപി എന്‍പിഎഫ്ടി എംഎല്‍എമാര്‍ കേന്ദ്രനിരീക്ഷകരായ മന്ത്രി നീതിന്‍ ഗഡ്കരി, ജൂവല്‍ ഒറാം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നാളെത്തന്നെ എന്‍ഡിഎയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും.
സംസ്ഥാന അദ്ധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേവിനെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























