മേഘാലയ മുഖ്യമന്ത്രിയായി കെ സാങ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) നേതാവ് കോണ്‍റാഡ് കെ. സാങ്മ ഇന്ന് മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ ഗവര്‍ണര്‍ ഗംഗപ്രസാദിനെ സന്ദര്‍ശിച്ച സാങ്മ 34 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചത്. നിയുക്ത എം.എല്‍.എമാരും പുതിയ മന്ത്രിമാരും ഇന്നു തന്നെ സ്ഥാനമേല്‍ക്കുമെന്ന് സാങ്മ പറഞ്ഞു. 60 അംഗ സഭയില്‍ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇവിടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല.
19 സീറ്റ് നേടിയ എന്‍.പി.പി രണ്ട് സീറ്റുള്ള ബി.ജെ.പിയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് അധികാരത്തിലേറുന്നത്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി ആറ്, പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിനാല്, ഹില്‍ സ്‌റ്റേറ്റ് പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി2, ഒരു സ്വതന്ത്രന്‍ എന്നിവരും എന്‍.പി.പി സഖ്യത്തിലുണ്ട്.
മുന്‍ ലോക്‌സഭ സ്പീക്കര്‍ പി.എ. സാങ്മയുടെ മകനായ 40കാരനായ കോണ്‍റാഡ് സാങ്മ തുറ ലോക്‌സഭ മണ്ഡലം എം.പിയാണ്. 28ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ധനമന്ത്രിയാവുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.
https://www.facebook.com/Malayalivartha
























