ഇന്ത്യന്‍ സംസ്ക്കാരത്തിന് നിരക്കാത്തതും ദുഷിപ്പിക്കുന്നതുമായ നടപടിയാണ് പ്രണയ വിവാഹം ; പ്രണയിച്ച് വിവാഹം ചെയ്ത ദമ്പതിമാർക്ക് നാട്ടുകൂട്ടത്തിന്റെ വക പ്രാകൃതശിക്ഷ

പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികൾക്ക് നാട്ടുക്കൂട്ടത്തിന്റെ വക പ്രാകൃതശിക്ഷാ നടപടി. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടുപ്പിച്ച് ഏത്തം എടുപ്പിക്കുകയും പരസ്പരമുള്ള തുപ്പല്‍ നിലത്തു നിന്നും നക്കിയെടുപ്പിക്കുകയും ചെയ്യിച്ചു. രഞ്ജീത്ത് കുമാര്‍ എന്ന 22 കാരനും ജൂലി കുമാരി എന്ന 19 കാരിയുമായിരുന്നു ശിക്ഷയ്ക്ക് ഇരയായത്.
മാതാപിതാക്കള്‍ എതിര്‍ത്തതോടെ ഇരുവരും വീടുവിട്ട് ഇറങ്ങി ഗ്രാമത്തിലെ അമ്പലത്തില്‍വെച്ച് താലികെട്ടി. ശേഷം മാതാപിതാക്കള്‍ അംഗീകരിച്ചെങ്കിലും നാട്ടുകൂട്ടം ഇവരെ ശിക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ സംസ്ക്കാരത്തിന് നിരക്കാത്തതും ദുഷിപ്പിക്കുന്നതുമായ നടപടിയാണ് പ്രണയ വിവാഹം എന്ന് ആരോപിച്ച നാട്ടുകൂട്ടം ഇരുവരേയും ശിക്ഷയായി ചെവിയില്‍ പിടിച്ച് ഏത്തം എടുപ്പിച്ച ശേഷം എല്ലാവരും കൂടിയ മൈതാനത്ത് തുപ്പിയശേഷം പരസ്പരം അത് നക്കിയെടുപ്പിക്കുകയും ചെയ്തു. കൂടാതെ രണ്ടു കുടുംബത്തിന് 11,000 രൂപ പിഴയിടുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. നാട്ടുകൂട്ടത്തിന്റെ നടപടിക്കെതിരെ ഇരുകുടുംബങ്ങളും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























