"ലെനിന്‍ തീവ്രവാദിയാണ്" ; ആരാധിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനത്തുകൊണ്ടുപോയി പൂജിക്കട്ടെ ; ത്രപുരയിലെ ആക്രമണത്തിൽ ലെനിന്റെ പ്രതിമ തകര്‍ത്തതിനെ അനുകൂലിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

അക്രമസംസ്കാരം ബിജെപിയുടെ രീതിയല്ലയെന്നും ലെനിനിന്റെ പ്രതിമ നീക്കം ചെയ്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി വക്താവ് പ്രസ്താവന ഇറക്കിയതിന് തൊട്ട് പിന്നാലെ ആക്രണത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കെന്ന രീതിയില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന.
ലെനിന്‍ തീവ്രവാദിയാണ്. ലെനിനെ ആരാധിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനത്തുകൊണ്ടുപോയി പൂജിച്ചോട്ടെയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സ്വാമിയുടെ വിവാദ പരാമര്‍ശം.
മുമ്പ് ലെനിനിന്റെ പ്രതിമ ബിജെപി തകര്‍ത്തുവെന്ന് ക്രുപ്രചരണം നടത്തുകയാണെന്ന് നളിന്‍ കോഹല്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് സ്വാമി ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്.
സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണില്‍ നിന്നാണ് ലെനിന്റെ പ്രതിമ തകര്‍ത്തത്. ജെസിബി ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമ തകര്‍ത്തത്.സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























