വിവാഹ സംഘം സഞ്ചരിച്ച വാന്‍ കനാലിലേക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു !

ഗുജറാത്തിലെ ഭാവ്നഗറില്‍ വിവാഹ സംഘം സഞ്ചരിച്ച വാന്‍ കനാലിലേക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു. 35 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വിവാഹ ചടങ്ങിനായി പലിതാനയില്‍ നിന്ന് ബോട്ടാഡിലേക്ക് പോവുകയായിരുന്നു വാന്‍. യാത്രക്കിടെ നിയന്ത്രണം വിട്ട വാന്‍ പാലത്തില്‍ നിന്ന് വരണ്ടു കിടക്കുന്ന കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വരന് വിജയ് കോലിയുടെ പിതാവ് മരിച്ചു.
മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ ബോട്ടാഡ്, ഭാവ്നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























